ഡൽഹി: ഡൽഹി പോലീസ് നൽകിയ നോട്ടീസിന് പത്ത് ദിവസത്തിനകം മറുപടി നൽകുമെന്ന് രാഹുൽ ഗാന്ധി. പൊലീസ് നടപടിക്ക് അദാനി വിഷയവുമായി ബന്ധമില്ലെന്ന് വിശ്വസിക്കുന്നു. ഭരണകക്ഷികളോട് സമാന ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടോയെന്നും രാഹുൽ ചോദിച്ചു.ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ പ്രസംഗത്തിൻ്റെ വിശദാംശങ്ങൾ തേടി ഡൽഹി പൊലീസ് രാഹുലിൻ്റെ വസതിയിൽ എത്തിയിരുന്നു. പീഡനത്തിനിരയായ സ്ത്രീകൾ യാത്രയ്ക്കിടെ തന്നെ വന്നു കണ്ടതായാണ് പ്രസംഗത്തിനിടെ രാഹുൽ പറഞ്ഞത്. ഇത് സംബന്ധിച്ച് പത്ത് ദിവസത്തിനകം വിശദമായ മറുപടി സമർപ്പിക്കാമെന്ന് രാഹുൽ അറിയിച്ചതായി പോലീസും പറഞ്ഞു. പൊലീസ് നടപടി രാഷ്ട്രീയ വിരോധം തീർക്കലാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
