യുവതികളുടെ ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടിയെടുത്ത നടപടിയിൽ എ ഗ്രൂപ്പിന് അതൃപ്തി. രാഹുലിനോട് വിശദീകരണം പോലും ചോദിച്ചില്ലെന്നാണ് വിമർശനം ഉയരുന്നത്. രാഹുലിനെതിരെ പെട്ടെന്നുണ്ടായ കടുത്ത നടപടി കുറ്റം ശരിവെക്കുന്നത് പോലെ ആയെന്നുമാണ് എ ഗ്രൂപ്പിൻ്റെ വിമർശനം.
എന്നാൽ രാഹുലിനെതിരെ എടുത്ത കടുത്ത നടപടിയാണ് പാർട്ടിയെ പിടിച്ചു നിർത്തിയതെന്നാണ് സതീശൻ അനുകൂലികളുടെ വാദം. സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയത് പോലും നടപടിയാണെന്നുള്ള വാദമാണ് ഉയർത്തുന്നത്. ആരോപണം ഉയർന്ന ഉടൻ തന്നെ രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും രാജി വെച്ചിരുന്നു.