ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലുണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തിലെങ്ങും കനത്ത പുക. കിലോമീറ്ററുകള്‍ അകലേക്ക് വരെ പുക വ്യാപിച്ചിട്ടുണ്ട്.തീ പൂര്‍ണമായും അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അണയാതെ കിടക്കുന്ന കനലുകളില്‍ നിന്നും തീ വീണ്ടും പടരാന്‍ സാധ്യതയുണ്ട്. മുന്‍പ് തീ പിടുത്തമുണ്ടായപ്പോഴും മൂന്ന് ദിവസത്തിലേറെ സമയമെടുത്താണ് കെടുത്തിയത്. ഇപ്പോള്‍ തീപിടുത്തം ഉണ്ടായത് എങ്ങനെയന്നതും അന്വേഷിക്കുകയാണ്.ഇന്നലെ രാത്രിയോടെ ആറ് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണക്കാനുള്ള ശ്രമം നടത്തിയത്. കിന്‍ഫ്രാ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന് പുറകു വശത്തായി ചതുപ്പ് പാടത്താണ് തീപ്പിടുത്തം ഉണ്ടായത്.













































































