വടവാതൂർ: വിജയപുരം ഗ്രാമ പഞ്ചായത്തിൽ ജലജീവൻ പദ്ധതിക്കു വേണ്ടി റോഡുകൾ വെട്ടിപൊളിക്കുന്നത് പഞ്ചായത്ത് പ്രസിഡൻ്റ് വി.ടി സേമൻകുട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തികൾ തടഞ്ഞ് പ്രതിഷേധിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ മിഥുൻ ജി തോമസ്, ലിബി ജോസ് ഫിലിപ്പ് വാർഡംഗം സുരേഷ് ബാബു , നിഷാന്ത് ആർ എന്നിവരുടെ നേതൃത്വത്തിലാരുന്നു പ്രതിഷേധം. വെട്ടിപൊളിച്ച വഴികൾ പുനർ നിർമ്മിച്ച ശേഷമേ മറ്റു പ്രവർത്തികൾ ആരംഭിക്കുകയുള്ളൂ എന്ന് ചുമതലയുള്ള അസിസ്റ്റൻ്റ് എഞ്ചിനീയറുടെ ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു.