ബംഗളൂരുവിൽ മെട്രോ തൂൺ തകർന്നുവീണ് അമ്മയും രണ്ടു വയസ്സുള്ള കുഞ്ഞും മരിച്ചു. ഇരുചക്ര വാഹനത്തിൽ പോയ കുടുംബത്തിന് മേലെ തൂൺ ഇടിഞ്ഞു വീഴുകയായിരുന്നു. ബംഗളൂരു സ്വദേശി തേജസ്വി, മകൻ വിഹാൻ എന്നിവരാണ് മരിച്ചത്. ഔട്ടർ റിങ് റോഡിലെ നാഗവരയ്ക്ക് സമീപം ആണ് അപകടം നടന്നത്. നിർമ്മാണത്തിൽ ഇരുന്ന മെട്രോ തൂൺ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയുടെയും രണ്ടു വയസ്സുള്ള കുഞ്ഞിന്റെയും മേൽ പതിക്കുകയായിരുന്നു. രാവിലെ 10.30 ഓടെയാണ് അപകടം ഉണ്ടായത്.