കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച വിവാദങ്ങൾക്കിടെ വി ഡി സതീശനായി എറണാകുളത്ത് ഫ്ലക്സ് ബോർഡ് ഉയർന്നു. 'യുഡിഎഫ് ജയിക്കും വി ഡി സതീശൻ നയിക്കും' എന്ന ഫ്ലക്സാണ് ആലുവയിലെ പ്രധാനപാതയിൽ ഉയർന്നത്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നേ കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം തുടരുന്നതിനിടെയാണ് ആലുവ തോട്ടുമുഖത്ത് ഫ്ലക്സ് ഉയർന്നത്. വിക്കിപീഡികയിൽ കെ സി വേണുഗോപാലിന്റെ പേജിൽ ഇന്നലെ മുഖ്യമന്ത്രിയെന്ന് മാറ്റം വരുത്തിയത് ചർച്ചയായിരുന്നു. അതിനുപിന്നാലെയാണ് ഇതും.












































































