കാസർകോട്: ബേനൂരിലെ അഞ്ജുശ്രീ പാർവ്വതിയുടെ മരണ കാരണം എലിവിഷം ഉളളിൽ ചെന്നതെന്ന് അന്തിമ പരിശോധനാഫലം. മരണകാരണം വ്യക്തമായത് പോസ്റ്റുമോർട്ടം റിപ്പോർട്ടിൻ്റെയും ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോർട്ടിൻ്റെയും അടിസ്ഥാനത്തിലാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്നും വിഷാംശം ഉള്ളിൽ ചെന്നാണെന്നുമുളള പ്രാഥമിക പരിശോധന റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ആത്മഹത്യയാണെന്ന സൂചന ലഭിച്ചത്.വിഷം കഴിച്ച് മരിക്കാനുളള മാർഗങ്ങൾ പെൺകുട്ടി മൊബൈൽ ഫോണിൽ സെർച്ച് ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിൽ കൂടുതലും എലിവിഷത്തെക്കുറിച്ച് ആണ് തെരഞ്ഞിട്ടുളളത് എന്നതാണ് സംശയത്തിനിടയാക്കിയത്.
