കോട്ടയം: കോട്ടയം നാഗമ്പടത്ത് പ്രവർത്തിച്ചുവന്നിരുന്ന പാസ്പോർട്ട് സേവാ കേന്ദ്രത്തിൻ്റെ പ്രവർത്തനം താത്ക്കാലികമായി നിർത്തി. സാങ്കേതികവും പ്രവർത്തനപരവുമായ കാരണങ്ങൾ മൂലമാണ് പ്രവർത്തനം അവസാനിപ്പിക്കുന്നതെന്നാണ് വിശദീകരണം. കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ നിന്നും നേരത്തെ അനുവദിച്ചു നൽകിയ വ്യാഴാഴ്ച മുതലുള്ള കൂടിക്കാഴ്ചയുടെ സമയക്രമങ്ങൾ അപേക്ഷകർ അടുത്തുള്ള പാസ്പോർട്ട് സേവാകേന്ദ്രങ്ങളിലേക്ക് സൗകര്യപ്രദമായ തീയതികളിൽ പുനഃക്രമീകരിക്കേണ്ടതാണ്.

കോട്ടയം ജില്ലയിലെ താമസക്കാരുടെ
ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആലപ്പുഴ, ആലുവ, തൃപ്പുണിത്തുറ എന്നീ പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിലെ സാധാരണ, തത്കാൽ, പിസിസി അപേക്ഷകൾക്കുള്ള അപ്പോയിൻമെൻ്റുകളുടെ
എണ്ണം ആനുപാതികമായി വർദ്ധിപ്പിച്ചിട്ടുണ്ടെന്നും റീജിയണൽ പാസ്പോർട്ട് ഓഫീസർ
അറിയിച്ചു.