*
പെയിന്റ് നിര്‍മ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ അനിയന്ത്രിതമായ വിലവര്‍ദ്ധനവ് പെയിന്റ് വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് നിര്‍മ്മാതാക്കളുടെ സംഘടന.
എല്ലാവിധ പെയിന്റുകള്‍ക്കും വിലവര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് നിര്‍മ്മാതാക്കളുടെ അഖിലേന്ത്യാ സംഘടനയായ ഇന്ത്യന്‍ സ്മോള്‍ സ്കെയില്‍ പെയിന്റ് അസ്സോസിയേഷന്റെ (ഇസ്പാ-ISSPA) കേരള ഘടകം കൊച്ചിയില്‍ കൂടിയ യോഗം വിലയിരുത്തി.
5000-ത്തോളം തൊഴിലാളികള്‍ നേരിട്ട് ജോലി ചെയ്യുന്ന 200-ല്‍ പരം ചറുകിട യൂണിറ്റുകള്‍ കേരളത്തിലുണ്ട്. വന്‍കിട കമ്പനികളുടെ ഉല്‍പ്പന്നങ്ങളെക്കാള്‍ ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങളാണ് തങ്ങളുടേതെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു.