മരണം 354. പ്രതിദിന കൊവിഡ് കണക്കില്‍ പകുതിയും കേരളത്തില്‍ നിന്നാണെന്ന് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കണക്കുകള്‍ സൂചിപ്പിക്കുന്നു.
രാജ്യത്ത് ഇന്ന് രോഗമുക്തി നേടിയത് 39,486 പേരാണ്. ആകെ രോഗം സ്ഥിരീകരിച്ചവര്‍ 3.24 കോടിയാണ്. രോഗമുക്തി നേടിയവര്‍ 3.17 കോടിയും. രോഗമുക്തി നിരക്ക് 97.68 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിന് ശേഷം ഏറ്റവും വലിയ രോഗമുക്തി നിരക്ക് ഇന്നാണ്. നിലവില്‍ ചികിത്സയിലുളളത് 3,19,551 പേരാണ്.
രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കില്‍ മുന്നില്‍ നില്ക്കുന്ന സംസ്ഥാനം കേരളമാണ്. 13,383 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 90 പേര് മരണമടഞ്ഞു. ടിപിആര്‍ നിരക്ക് 15 ശതമാനത്തിന് മുകളില്‍ തുടരുകയാണ്. 15.63 ശതമാനമാണ്.
ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 63.85 ലക്ഷം ഡോസ് വാക്സിന് നല്കി. ഇതോടെ ആകെ നല്കിയ വാക്സിന് ഡോസ് എണ്ണം 59.89 കോടിയായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.