വി ഡി സതീശൻ തറ വര്‍ത്തമാനം പറയുകയാണെന്നും ഇത്രയും തറയായ പ്രതിപക്ഷ നേതാവിനെ കേരളം കണ്ടിട്ടില്ലെന്നും എസ് എൻ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസിന്‍റെ ശവക്കല്ലറ പണിയുകയാണ്.
കോണ്‍ഗ്രസിലെ തമ്മിൽതല്ല് കാരണം എൽ ഡി എഫ് തന്നെ വീണ്ടും അധികാരത്തിലെത്തും.
നിഷേധാത്മകമായ നിലപാടും അഹങ്കാരവുമാണ് പ്രതിപക്ഷ നേതാവിന്‍റെ മുഖമുദ്രയെന്നും വെള്ളാപ്പള്ളി നടേശൻ.