ഇന്ന് സുപ്രീംകോടതി ബിബിസി ഡോക്യുമെൻ്ററി വിലക്ക് ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കും. രണ്ട് ഹർജികളാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, എം.എം.സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുക. മാധ്യമപ്രവർത്തകൻ എൻ.റാം, മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, തൃണമൂൽ എം.പി. മഹുവ മൊയ്ത എന്നിവരുടേതാണ് ആദ്യ ഹർജി. അഭിഭാഷകനായ എം.എൽ.ശർമയുടേതാണ് രണ്ടാം ഹർജി.
