ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേടുകൾ അന്വേഷിക്കാനായുള്ള വിജിലൻസ് സംഘത്തെ ഇന്ന് നിശ്ചയിക്കും. 2017ൽ കോടിമര പുനർ നിർമ്മാണത്തിന് ശേഖരിച്ച സ്വർണ്ണത്തിന്റെ കാര്യത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വിജിലൻസിന് നിർദേശം നൽകിയിരുന്നു. ഒരു എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ആയിരിക്കും ഈ കേസ് അന്വേഷിക്കുക.
നിലവിൽ സ്വർണ്ണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെയും ദേവസ്വം വിജിലൻസിന്റെയും കൈകളിലാണ് സ്വർണ്ണ കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ടുള്ള രേഖകൾ ഉള്ളത്.
ഈ രേഖകൾ സംസ്ഥാന വിജിലൻസ് ആവശ്യപ്പെടും.














































































