ആലപ്പുഴയിൽ ഗെയ്റ്റ് തലയിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു. വൈക്കം ടിവിപുരം സ്വദേശി അഖിൽ- അശ്വതി ദമ്പതികളുടെ മകൻ ഋദവ് ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഗെയ്റ്റ് അടയ്ക്കുന്നതിനിടെ മറിഞ്ഞ് വീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഋദവ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. ഋദവിൻ്റെ അമ്മ അശ്വതിയുടെ വീട്ടിൽ വച്ചായിരുന്നു സംഭവമുണ്ടായത്. അമ്മൂമ്മ ഗെയിറ്റ് അടയ്ക്കുന്നതിനിടെ മറിഞ്ഞ് വീഴുകയായിരുന്നു.














































































