ആലപ്പുഴ മെഡിക്കൽ കോളേജിൽ വീട്ടമ്മയുടെ വയറ്റിൽ ശസ്ത്രക്രിയയ്ക്കിടെ കത്രിക മറന്നുവച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്
ആശുപത്രി അധികൃതർ മാധ്യമങ്ങളോട് സംഭവങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലേയ്ക്ക് തള്ളിക്കയറി യൂത്ത് കോൺഗ്രസ് നേതാക്കൾ.
യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ,ജില്ലാ പ്രസിഡന്റ് ഡോ. എം പി പ്രവീൺ എന്നിവരാണ് തള്ളിക്കയറിയത്. ഡെസ്കിൽ കയറി മുദ്രാവാക്യം വിളിച്ച് ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.














































































