ഇന്ത്യ ന്യൂസിലാൻഡ് അവസാന ടി20 മത്സരം ഇന്ന് വൈകീട്ട് ഏഴിന് അഹമ്മദാബാദിൽ നടക്കും. ഇന്ന് ജയിക്കുന്നവർക്ക് പരമ്പര. ഓരോ മത്സരവും ജയിച്ച് ഇരു ടീമുകളും 1-1 എന്ന സമനിലയിൽ ആയതിനാൽ ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. ഇന്ത്യൻ നിരയിൽ പൃത്വി ഷാ ഇന്ന് ഇടം പിടിച്ചേക്കും. ശുഭ്മാൻ ഗിൽ, രാഹുൽ ത്രിപാഠി എന്നിവരിലൊരാൾ പുറത്തിരിക്കേണ്ടിവരും. ഇഷാൻ കിഷൻ തുടരും.
