ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിൻഡീസിന് 100 റൺസ് തികയ്ക്കും മുമ്പേ അഞ്ചു വിക്കറ്റുകൾ നഷ്‌ടമായി. മത്സരം ഉച്ചഭക്ഷണത്തിനായി നിർത്തിക്കുമ്പോൾ 90ന് 5 എന്ന നിലയിലാണ് വിൻഡീസുള്ളത്. മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ബുംറയും കുൽദീപും ഒരോ വിക്കറ്റുകളും നേടി.