ഹോട്ടല്‍ ജീവനക്കാരനായ ജിനീഷാണ് (39) ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. 90 ശതമാനം പൊള്ളേറ്റ് ഗുരുതരാവസ്ഥയിലായ ജിനീഷിനെ അടിമാലി താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകിട്ട് 4.40-ഓടെയാണ് സംഭവം. അടിമാലി സെന്‍ട്രല്‍ ജന്ക്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിനു കീഴിലെത്തിയ യുവാവ് കയ്യില്‍ സൂക്ഷിച്ചിരുന്ന കാനില്‍നിന്ന് പെട്രോള്‍ ദേഹത്തൊഴിക്കുകയുംതീകൊളുത്തുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ചുറ്റുമുള്ളവര്‍ സംഭവം തിരിച്ചറിയുന്നതിന് മുന്‍പുതന്നെ തീ ആളിക്കത്തി. ഇതോടെ കൂടിനിന്നവര്‍ നനച്ച ചാക്കിട്ട് തീയണക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ അടിമാലി താലൂക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സയ്ക്കുശേഷം കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പന്നിയാര്‍കുട്ടി സ്വദേശിയായ ജിനീഷ് അവിവാഹിതനാണ്. അടിമാലിക്കു സമീപം വാടകയ്ക്കു താമസിച്ചു വരികയാണ്.