കോട്ടയം: വെച്ചൂർ ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കറവപ്പശു വാങ്ങൽ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലകുമാർ നിർവഹിച്ചു. ഡയറി ഇൻസ്ട്രക്ടർ പ്രതീഷ് കുമാർ പദ്ധതി വിശദീകരണം നടത്തി. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സോജി ജോർജ്, വൈസ് പ്രസിഡന്റ് ബിൻസി പഞ്ചായത്തംഗങ്ങളായ മണിലാൽ, ബിന്ദു എന്നിവർ പ്രസംഗിച്ചു.














































































