വി ഡി സതീശനെ കടന്ന് ആക്രമിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഒരു നേതാവ് സമുദായങ്ങളുടെ തിണ്ണ നിരങ്ങില്ലെന്നു പറഞ്ഞു. ആ നേതാവ് സഭസിനഡ് യോഗം ചേർന്നപ്പോൾ തിണ്ണ നിരങ്ങാൻ പോയി.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സതീശൻ എൻ എസ് എസ് തിണ്ണ നിരങ്ങി. വർഗീയതയ്ക്കെതിരെ പറയാൻ സതീശന് എന്ത് യോഗ്യത.
സതീശനാണ് എൻഎസ്എസിനെ ആക്ഷേപിച്ച നേതാവ്. സതീശനെകോൺഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണ്. കെപിസിസി പ്രസിഡന്റ് നോക്കുകുത്തി ആണോ?
പലപ്പോഴും സതീശൻ എൻഎസ്എസ് ആസ്ഥാനത്ത് വന്നു. ചെന്നിത്തലയ്ക്കുള്ള യോഗ്യത ഏതെങ്കിലും കോൺഗ്രസ് നേതാവിന് ഉണ്ടോയെന്നും സുകുമാരൻ നായർ ചോദിച്ചു.
സുരേഷ് ഗോപി ജയിച്ച ശേഷം എൻഎസ്എസിൽ കാലുകുത്തിയിട്ടില്ല. ഒരിക്കൽ വന്നത് രാഷ്ട്രീയ ലക്ഷ്യവുമായി. എൻഎസ്എസ് ബജറ്റ് ദിവസമാണ് സുരേഷ് ഗോപി വന്നത്. തൃശ്ശൂർ പിടിച്ച പോലെ എൻഎസ്എസ് പിടിക്കാൻ സുരേഷ് ഗോപി വരണ്ട.













































































