ബംഗളൂരു: ഇന്ത്യന്‍ ടീമിന്റെ ജേഴ്സിയില്‍ ഇനി മലയാളിയുടെ ബെെജൂസ് ആപ്പ് ഇടംപിടിക്കും. മലയാളി സംരഭകന് ബൈജു രവീന്ദ്രന്റെ ബൈജൂസ് ആപ്പായിരിക്കും ഇനി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി സ്പോണ്സമാര്മാരാകുന്നത്. ചൈനീസ് മൊബൈല്‍ ബ്രാന്‍ഡായ ഓപ്പോ 1,079 കോടി രൂപയ്ക്കാണ് ബൈജൂസ് ആപ്പിന് കരാര്‍ മറിച്ചു നല്‍കിയത്. വിന്‍ഡീസ് സീരീസ് വരെയായിരിക്കും ഓപ്പോ ഇന്ത്യന്‍ ടീമിന്റെ ജേഴ്സിയില്‍ ഉണ്ടാവുക. സെപ്തംബറില്‍ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനം മുതലാണ് ടീം ഇന്ത്യയുടെ ജേഴ്സിയില്‍ ബൈജൂസ് ആപ്പ് എത്തുക.
2017 മാര്‍ച്ചില്‍ 1079 കോടി രൂപക്കാണ് ഇന്ത്യന്‍ ടീമിന്റെ സ്പോണ്‍സര്‍മാരായി ഒപ്പോ എത്തിയത്. എന്നാല്‍, സ്പോണ്‍സര്‍ഷിപ്പ് തുക വളരെ ഉയര്‍ന്നതുമായിരുന്നുവെന്ന തിരിച്ചറിവിലാണ് ഒപ്പോ ഒഴിയുന്നത്. ഒപ്പോയുടെ കരാറാണ് അവര്‍ ബംഗളൂരു ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ വിദ്യാഭ്യാസ സംരംഭമായ ബൈജൂസ് ആപ്പിന് മറിച്ചുനല്‍കിയിരിക്കുന്നത്. ഒപ്പോയുടെ പിന്‍വാങ്ങലുമായി ബന്ധപ്പെട്ട് ബി.സി.സി.ഐക്ക് നഷ്ടമൊന്നുമുണ്ടാകില്ല. ഒപ്പോയില്‍ നിന്ന് കരാര്‍ പ്രകാരം ലഭിച്ചുകൊണ്ടിരിക്കുന്ന അതേ തുക തന്നെ ബൈജൂസില്‍ നിന്നും ലഭിക്കും.