മുണ്ടക്കയം - ഇളങ്കാട് റോഡിൽ നെന്മേനിക്ക് സമീപം ഓടിക്കൊണ്ടിരുന്ന ബസ്സിന് മുകളിലേക്ക് റബ്ബർ മരം ഒടിഞ്ഞുവീണു.രാവിലെ പത്തരയോടെ കൂടിയായിരുന്നു സംഭവം. ഇളങ്കാട്ടിൽ നിന്നും മുണ്ടക്കയത്തേക്ക് വരികയായിരുന്ന നടയ്ക്കൽ ബസിന്റെ മുകളിലേക്കാണ് മരം ഒടിഞ്ഞ് വീണത്.അപകടത്തിൽ ആർക്കും പരുക്കില്ല.