ആദ്യം കഴുത്തുഞെരിച്ചതിനെ തുടര്‍ന്ന് ബോധരഹിതയായ സിന്ധു കൊലപ്പെട്ടെന്ന് കരുതി കത്തിക്കാനുള്ള ശ്രമം നടത്തിയെന്നും, എന്നാല്‍ മരിച്ചില്ലെന്ന് മനസിലായതോടെ അടുക്കളയില്‍ ജീവനോടെ കുഴിച്ചിടുകയായിരുന്നുവെന്നുമാണ് ബിനോയ് പൊലീസിന് മൊഴി നല്‍കിയത്.സംശയത്തെ തുടര്‍ന്നാണ് സിന്ധുവിനെ കൊലപ്പെടുത്തിയതെന്ന് പിടിയിലായപ്പോള്‍ പ്രതി പൊലീസിന് മൊഴി നല്‍കിയിരുന്നത്.
കൊലപാതകത്തിന് ശേഷം സിന്ധുവിന്റെ വസ്ത്രങ്ങള്‍ വീടിന് സമീപത്തെ ചെക് ഡാമിന്റെ വശത്ത് ഉപേക്ഷിച്ചെന്നും പ്രതി പോലീസിനോട് പറഞ്ഞു. ഇതുപ്രകാരം ഇവിടെ എത്തിച്ച് വസ്ത്രം കണ്ടെത്താനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം ഇപ്പോള്‍.ആഗസ്റ്റ് 12നാണ് സിന്ധുവിനെ കാണാതായത്. തുടര്‍ന്ന് മകന് വിവരം സിന്ധുവിന്റെ സഹോദരന്മാരെ വിവരം അറിയിച്ചു. 15ന് ഇവര്‍ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. അമ്മയെ കാണാതായ ദിവസം ബിനോയിയുടെ വീട്ടില്‍ എത്തിയപ്പോഴാണ് പുതിയ അടുപ്പ് പണിതതായി ശ്രദ്ധയില്‍ പെട്ടത്.സംശയം തോന്നി പുതുതായി പണിത അടുപ്പ് പൊളിച്ച് ഇളകിയ മണ്ണ് നീക്കിയപ്പോള്‍ കൈയും വിരലുകളും കണ്ടെത്തി. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. 16ന് ഒളിവില്‍പോയ പ്രതിയെ പെരിഞ്ചാംകുട്ടിയില്‍ നിന്നാണ് വെള്ളത്തൂവല്‍ പൊലീസ് പിടികൂടിയത്.