യുഎഇയിൽ ഐടിവി ഡ്രൈവർമാരുടെ ഒഴിവുകൾ. 100 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം നടക്കുന്നത്. യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ പരിശോധിക്കാം.
ലോജിസ്റ്റിക് മേഖലയിലാണ് ഒഴിവുകൾ. പുരുഷൻമാർക്ക് മത്രമാണ് അപേക്ഷിക്കാനാകുക. അപേക്ഷിക്കാനുള്ള പ്രായപരിധി 25-41 വരെ. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. ഹെവി വെഹിക്കിൾ ജിസിസി അല്ലെങ്കിൽ യുഎഇ ലൈസൻസ് ഉള്ളവർക്ക് മുൻഗണന, ഇന്ത്യൻ ട്രെയിലർ ലൈസൻസ് നിർബന്ധമാണ്.
ഉദ്യോഗാർത്ഥികൾ ശാരീരികമായി ഫിറ്റായിരിക്കണം. അമിതഭാരമുള്ളവരായിരിക്കരുത്. ശരീരത്തിന് പുറത്ത് ടാറ്റൂകൾ ഉണ്ടാകരുത്. ഇംഗ്ലീഷ് വായിക്കാൻ അറിഞ്ഞിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2250 ദിർഹം ശമ്പളമായി ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സിവി, പാസ്‌പോർട്ട്, ഹെവി/ട്രെയിലർ ഡ്രൈവിംഗ് ലൈസൻസ് എന്നിവ recruit@odepc.in എന്ന വിലാസത്തിൽ അയക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി ജുലൈ 2. കൂടുതൽ വിവരങ്ങൾക്ക് -https://odepc.kerala.gov.in/job/itv-drivers-requirement