"തോട്ടം/ കൃഷി മേഖലയിൽ മികച്ച തൊഴിലവസരങ്ങൾ നേടുവാൻ അവസരമൊരുക്കി റബ്ബർ ബോർഡിൻറെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ്."
കോട്ടയം ആസ്ഥാനമായുള്ള പ്രസ്തുത ഇന്സ്ടിട്യൂട്ടിൽ ഒരു വർഷം ദൈർഖ്യമുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ റബ്ബർ പ്ലാൻറെഷൻ മാനേജ്മെൻറ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു സെമസ്റ്റർ ആയി നടത്തുന്ന കോഴ്സിൽ ആദ്യ ആറു മാസം ക്ലാസ്സുകളും തുടർന്നുള്ള ആറു മാസം പ്രമുഖ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പും ആയിരിക്കും.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 31 10.2023
അഗ്രിക്കൾച്ചർ / ഹോർട്ടിക്കൾച്ചർ / ബോട്ടണി / ഫോറസ്ട്രി തുടങ്ങിയ വിഷയങ്ങളിൽ ബിരുദമുള്ളവർക്കും കൃഷിയിലോ അനുബന്ധ മേഖലകളിലോ കുറഞ്ഞത് 3 വർഷം പ്രവൃത്തി പരിചയമുള്ള ബിരുദധാരികൾക്കും അപേക്ഷിക്കാം. പരമാവധി സീറ്റ് - 20
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് (എൻ. ഐ. ആർ. ടി) യുടെ ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുക.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക:
വാട്ട്സ് ആപ്പ് - 9447710405
ഇ മെയിൽ - training@rubberboard.org.in
rpdt-nirt@rubberboard.org.in
ഫോർ,
ഡയറക്ടർ (ട്രെയിനിങ്)