കോഴിക്കോട്: കോഴിക്കോട് യുഡിഎഫിന്റെ ലോക് സഭാ സ്ഥാനാര്‍ത്ഥി എം കെ രാഘവന് 5 കോടി കോഴ ആവശ്യപ്പെടുന്നതിന്റെ ഓളിക്യാമറ ദൃശ്യങ്ങള്‍ പുറത്ത്. കോഴിക്കോട് ഹോട്ടല്‍ തുടങ്ങുന്നതിനായി സ്ഥലം ഏറ്റെടുത്ത് നല്‍കാനാണ് കോഴ ആവശ്യപ്പെടുന്നത്. തന്നെ സമീപിച്ചവരോട് സ്ഥലമേറ്റെടുത്തനല്കാമെന്നും ഇതിന് പണം വേണമെന്നും രാഘവന് വ്യക്തമാക്കുന്നു.തിരഞ്ഞടുപ്പ് ചിലവിനായി 20 കോടി വേണ്ടിവരുമെന്നും രാഘവന് പറയുന്നുണ്ട്.
ഇതില്‍ 2 കോടി പാര്‍ട്ടി ഫണ്ട് നല്‍കുമെന്നും രാഘവന് വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് 20 കോടിയോളം തുക ചിലവായെന്നും വോട്ടര്‍മാര്‍ക്ക് മദ്യം നല്‍കേണ്ടതുണ്ടെന്നും ഇതിനും പണം ആവശ്യമുണ്ടെന്നും രാഘവന് വ്യക്തമാക്കുന്നുണ്ട്, ദേശീയ മാധ്യമം നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് രാഘവന് കുടുങ്ങിയത്. മാര്‍ച്ച് മാസം 10 നാണ് ഒളിക്യാമറ ഓപ്പറേഷന് നടന്നത്.