തിരുവനന്തപുരം: റെയില്‍വേ ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. റെയില്‍വേ ഇലക്‌ട്രിക്കല്‍ വിഭാഗം ജീവനക്കാരനായ പട്ടാമ്പി സ്വദേശി അരുണാണ് മരിച്ചത്. കുറാഞ്ചേരി പെട്രോള്‍ പമ്പിനു പിൻവശത്ത് റെയില്‍വേ ട്രാക്കിലാണ് അരുണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
റെയില്‍വേ ട്രാക്കിന് അരികിലൂടെ നടന്നു പോകുമ്പോൾ ട്രെയിൻ തട്ടിയതാകാം എന്നാണ് നിഗമനം. റെയില്‍വേ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. വടക്കാഞ്ചേരി എസ്‌ഐ പി വി പ്രദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തുടർ നടപടികള്‍ സ്വീകരിച്ചു.