എറണാകുളം സ്വദേശികളായ സൂരജ്, ബിൻസി എന്നിവരെയാണ് അബ്ബാസിയയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അബ്ബാസിയയിലെ കല ഓഫീസിന് സമീപത്തെ താമസ സ്ഥലത്താണ് ഇന്നലെ രാവിലെ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. സൂരജ് ആരോഗ്യ മന്ത്രാലയത്തിലും ബിൻസി പ്രതിരോധ മന്ത്രാലയത്തിലും സ്റ്റാഫ് നഴ്‌സുമാരായി ജോലി ചെയ്തുവരികയായിരുന്നു. ഇരുവരും ഇവിടെ നിന്നും ആസ്ട്രേലിയക്ക് താമസം മാറാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. ഇതിൻ്റെ ഭാഗമായി കുട്ടികളെ നാട്ടിൽ നിർത്തിയ ശേഷം ഈയ്യിടെയാണ് തിരികെ കുവൈറ്റിൽ എത്തിയത്. വാക്കുതർക്കത്തെ തുടർന്ന് ഇരുവരും പരസ്പരം ആക്രമിക്കുകയായിരുന്നു എന്ന് റിപ്പോർട്ടുണ്ട്. സൂരജ് കണ്ണൂർ സ്വദേശിയും , ബിൻസി പത്തനംതിട്ട സ്വദേശിയുമാണ്.
പോലീസ് സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.