കത്ത് വിവാദത്തിൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഡി.ആർ അനിൽ രാജിവച്ചു. തദ്ദേശ മന്ത്രി എം ബി രാജേഷ് വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ ഡിആർ അനിലിനെ ചുമതലയിൽ നിന്നും മാറ്റാൻ തീരുമാനിച്ചിരുന്നു. പിന്നാലെയാണ് രാജി. രാജികത്ത് കോർപ്പറേഷൻ സെക്രട്ടറിക്ക് കൈമാറി.സിപിഐഎം അനിലിന്റെ രാജിക്കായി നേരത്തെ സംസ്ഥാന നേതൃത്വത്തിന്റെ അനുമതി തേടിയിരുന്നു. തുടർന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിൽ രാജി സംബന്ധിച്ച് തീരുമാനമായി. പിന്നാലെ കോർപ്പറേഷനിൽ നടത്തിവരുന്ന പ്രതിഷേധം അവസാനിപ്പിക്കാൻ പ്രതിപക്ഷ പാർട്ടികളും തീരുമാനിക്കുകയായിരുന്നു.
