ഇ-പോസ് യന്ത്രത്തിലെ സാങ്കേതിക തകരാറും മൂലം ചിലയിടങ്ങളിൽ തടസ്സപ്പെട്ട റേഷൻ വിതരണം പുനസ്ഥാപിച്ചതായി മന്ത്രി ജി ആർ അനിൽ അറിയിച്ചു. ഹൈദരാബാദ് എൻഐസിയിലെ ആധാർ ഓതന്റിക്കേഷൻ സെർവറിലെ സാങ്കേതിക തടസ്സമാണ് റേഷൻ വിതരണത്തിൽ ഭാഗിക തടസ്സം ഉണ്ടാകാൻ കാരണമായത്.പ്രശ്നം പരിഹരിച്ച് റേഷൻ വിതരണം സംസ്ഥാനത്ത് പൂർണതോതിൽ നടന്നു വരുന്നതായും മന്ത്രി അറിയിച്ചു.
