നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.സുനിക്ക് ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ്റെ നടപടി. കേസിൻ്റെ വിചാരണ പൂർത്തിയാകാത്തതിനാൽ ആറുവർഷമായി ജയിലിലാണെന്നും, അതിനാൽ ജാമ്യം നൽകണമെന്നുമായിരുന്നു സുനിയുടെ ആവശ്യം. എന്നാൽ വിചാരണ അവസാനഘട്ടത്തിലാണെന്നും, ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. സുനിക്കെതിരെ ചുമത്തിയിട്ടുള്ളത് ക്രൂരമായ കുറ്റകൃത്യമാണെന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചിരുന്നു.
