ന്യൂനപക്ഷ സ്കോളർഷിപ്പും ഫെലോഷിപ്പും പുനഃസ്ഥാപിക്കുന്നത് പരിഗണനയിൽ ഇല്ലെന്ന് ന്യൂനപക്ഷകാര്യമന്ത്രി സ്മൃതി ഇറാനി ലോക്സഭയിൽ അറിയിച്ചു.കെ മുരളീധരൻ എംപിയുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. മറ്റ് മന്ത്രാലയങ്ങൾ നടപ്പിലാക്കുന്ന സമാനമായ സ്കോളർഷിപ്പ് പദ്ധതികളുമായി സമന്വയിപ്പിക്കുന്നതിനാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ് എന്നിവ നേരത്തേ കേന്ദ്രം നിർത്തലാക്കിയിരുന്നു.
