ആനയടി : ആനയടി പഴയിടം ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിൽ 2023 ലെ തിരുവുത്സവത്തോട് അനുബന്ധിച്ച് രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, ചലച്ചിത്ര രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ളവർക്കായി ആനയടി ഭരണ സമിതി ഏർപ്പെടുത്തിയിട്ടുള്ള നരസിംഹ ജ്യോതി പുരസ്‌കാരം ചലച്ചിത്ര താരം ശ്രീ.ഉണ്ണി മുകുന്ദന് മാവേലിക്കര എം.പി കൊടികുന്നിൽ സുരേഷ് നൽകി.ചലച്ചിത്ര സംവിധായകൻ കണ്ണൻ താമരക്കുളം മുഖ്യഅഥിതി ആയിരുന്നു.ചരിത്ര പ്രസിദ്ധമാണ് ആനയടി ക്ഷേത്രവും ഗജമേളയും. 100 ൽ പരം ആനകളെ ഗജമേളയിൽ എഴുന്നള്ളിക്കുന്ന ഏക ക്ഷേത്രം ആണ് ആനയടി ക്ഷേത്രം.

ഈ വർഷത്തെ
ഗജമേളക്ക് 70 ൽ പരം ആനകൾ അണിനിരക്കുന്നു. ഉദ്ധിഷ്ടകാര്യസിദ്ധിക്കായി 800 ൽ പരം ഭക്തജനങ്ങൾ
9- ഉത്സവദിവസം നേർച്ച ആയി ആനകളെ എഴുന്നള്ളിക്കുന്നു. ജനുവരി 22ന് ആണ് ചരിത്ര പ്രസിദ്ധം ആയ ആനയടി ഗജമേള നരസിംഹ
ജ്യോതി പുരസ്‌കാരം എന്ന് പറയുന്നത്
സാമൂഹിക,സാംസ്‌കാരിക, രാഷ്ട്രിയ, ചലച്ചിത്ര മേഖലകളിൽ തൻ്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തികൾക്ക്
ദേവസ്വം കമ്മറ്റിയുടെയും,
പൊതുയോഗത്തിൻ്റെയും തീരുമാനത്തോടെ ഭഗവാൻ്റെ പേരിൽ കൊടുക്കുന്ന പുരസ്‌കാരം ആണ്. 8-ാമത്തെ ആൾ ആണ് ശ്രീ. ഉണ്ണി മുകുന്ദൻ.
1. തെന്നല ബാലകൃഷ്ണ
പിള്ള (രാഷ്ട്രീയം )
2. ഡോ. രവിപിള്ള .
(സാമൂഹികം )
3. വിനിത് (സിനിമ )
4. ലക്ഷ്മി ഗോപാല
സ്വാമി (സിനിമ )
5. K. P. S. E ലളിത (സിനിമ )
6. മനോജ്. കെ. ജയൻ
(സിനിമ )
7. വിജയ് യേശുദാസ്
(സംഗിതം, സിനിമ )
8. ഉണ്ണി മുകുന്ദൻ (സിനിമ )