തിരു.: സർക്കാരിൻ്റെ പ്രധാന വരുമാന മാർഗ്ഗവും വർദ്ധിപ്പിച്ചാൽ കാര്യമായ പരാതി ഇല്ലാത്തതുമായ മദ്യത്തിന് നികുതി കുത്തനെ കൂട്ടി സർക്കാർ. സംസ്ഥാനത്ത് മദ്യ നികുതി വർദ്ധിപ്പിച്ചതിനു പിന്നാലെ പുതുക്കിയ വിലവിവരപ്പട്ടിക ബവ്റിജസ് കോർപറേഷൻ പുറത്തു വിട്ടു.
ബീയർ, വൈൻ എന്നിവയ്ക്ക് 10 ശതമാനവും മറ്റുള്ളവയ്ക്ക് 35 ശതമാനം വരെയുമാണ് നികുതി വർദ്ധിപ്പിച്ചത്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ബാറുകളില്‍ നിന്നു മദ്യക്കുപ്പികള്‍ പാഴ്സൽ നൽകാനും അനുമതി നല്‍കി. ഓണ്‍ ലൈന്‍ ടോക്കണ്‍ സംവിധാനമടക്കം പുതിയ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ അബ്കാരി നിയമത്തില്‍ ഭേദഗതിക്കും മന്ത്രിസഭായോഗം അംഗീകാരം നല്‍കി.












































































