ആലപ്പുഴ ബീച്ചിൽ സദാചാര പോലീസ് ചമഞ്ഞ് യുവതിയെയും സുഹൃത്തിനെയും ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.
ആലപ്പുഴ തുമ്പോളി കാക്കരിയിൽ വീട്ടിൽ ജോസഫ് (രാഗേഷ്-37), ആലപ്പുഴ റെയിൽവേ സ്റ്റേഷൻ വാർഡ് കുന്നേൽ വീട്ടിൽ ജസ്റ്റിൻ (ക്ലിന്റൻ-25) എന്നിവരെയാണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
ഏപ്രിൽ 30ന് വൈകിട്ട് 4.50നാണ് സംഭവം. ആലപ്പുഴബീച്ചിൽസംസാരിച്ചുകൊണ്ടിരുന്ന യുവതിയെയും സുഹൃത്തിനെയും സദാചാരപൊലീസ് ചമഞ്ഞ് ദേഹോപദ്രവം ഏൽപിക്കുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.