കടയ്ക്കല്‍: ഹൃദയം തുറന്ന് ശസ്ത്രക്രിയ നടത്തേണ്ട ബൈപ്പാസ് സർജറി, ഒ.സി.ടി എന്ന അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നെഞ്ച് തുറക്കാതെതന്നെ വിജയകരമായി പൂർത്തിയാക്കി കടയ്ക്കല്‍ കിംസാറ്റ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗം.
51 കാരനായ രോഗി ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിച്ചുവരുന്നു.
സാധാരണയായി വൻ നഗരങ്ങളിലെ വലിയ ആശുപത്രികളില്‍ മാത്രം ലഭ്യമാകുന്ന ഇത്തരത്തിലുള്ള സങ്കീർണ്ണമായ ചികിത്സാ രീതി വളരെ കുറഞ്ഞ ചെലവില്‍ പൂർത്തിയാക്കാൻ സാധിച്ചതായി കിംസാറ്റ് ചെയർമാൻ എസ്. വിക്രമൻ അറിയിച്ചു. ഡോ.ജി.എല്‍.പ്രവീണ്‍, ഡോ.ജോയല്‍ ജെ.കണ്ടത്തില്‍, ഡോ. വി.ആർ.രതീഷ്‌കുമാർ , ഡോ.എസ്.എസ്.ബിനു, ഡോ.അരുണ്‍ പ്രതാപ് എന്നീ വിദഗ്ദ്ധ ഡോക്ടർമാർ നയിക്കുന്ന കാർഡിയോളജി വിഭാഗവും കാത്താബ് ടെക്നീഷ്യൻ ആഷിക്.എസ്.അനില്‍, ഒ.സി.ടി ടെക്‌നീഷ്യൻ അരവിന്ദ്, നഴ്സുമാരായ എല്‍സമ്മ, സുമ, ആരതി എന്നിവരും വിജയകരമായ ചികിത്സാ ദൗത്യത്തിന് നേതൃത്വം നല്‍കി.














































































