തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തിൽ ശ്രീലങ്കയ്ക്കെതിരെ 317 റൺസിൻ്റെ വമ്പൻ ജയം നേടി ഇന്ത്യൻ ടീം ചരിത്രം സൃഷ്ടിച്ചു. 50 ഓവർ ക്രിക്കറ്റിലെ റൺ വ്യത്യാസത്തിൻ്റെ കാര്യത്തിൽ ഏറ്റവും വലിയ വിജയമാണിത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ 3-0ന് കീഴടക്കി. നേരത്തെ വിരാട് കോഹ്ലിയുടെ 166 റൺസിന്റെയും 116 റൺസ് നേടിയ ശുഭ്മാൻ ഗില്ലിന്റെ ഇന്നിംഗ്സിന്റെയും സഹായത്തോടെ ശ്രീലങ്കയ്ക്ക് 391 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം നൽകി. മറുപടി ബാറ്റിംഗിൽ ലങ്കൻ ടീമിന് 73 റൺസ് മാത്രമേ എടുക്കാനായുള്ളൂ.ദസുൻ ഷനക ക്യാപ്റ്റനായ ശ്രീലങ്കൻ ടീമിനെ 317 റൺസിന് ടീം ഇന്ത്യ തകർത്തു. 391 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ ശ്രീലങ്ക 73 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാല് വിക്കറ്റ് വീഴ്ത്തി.
