ഏറ്റുമാനൂർ പുന്നത്തുറ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റ് സോമശേഖരൻ നായർ കെ.യു വിനെ ( 60) കുഴഞ്ഞ് വീണ് മരിച്ച നിലയിൽ കണ്ടെത്തി.
ഡൽഹിയിലെ റോഡിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ സോമശേഖരനെ, റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ച ഡൽഹിയിലുള്ള സുഹൃത്തിനെ കാണുവാൻ വേണ്ടിയാണ് ഇദ്ദേഹം ഡൽഹിയിൽ എത്തിയത്.
മരണത്തിൽ ദുരൂഹത ഉള്ളതായി ആക്ഷേപം ഉയർന്നിട്ടുണ്ട്.
പുന്നത്തറ ഈസ്റ്റ് ഇടവൂർ പരേതനായ ഉണ്ണികൃഷ്ണ കൈമളുടെ മകനാണ് സോമശേഖരൻ.
മുമ്പ് കെ.എസ്.യു, യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രസ്ഥാനങ്ങളിൽ സജീവമായിരുന്നു.
ഭാര്യ: ജിജി മക്കൾ: അശ്വതി, അമൽ.
സംസ്കാരം പിന്നീട് നടക്കും.














































































