രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് ഏർപ്പെടുത്തേണ്ട സൗകര്യങ്ങളുട ഒരുക്കങ്ങളാണ് ദ്രുതഗതിയിൽ പുരോഗമിക്കുന്നത്.
രാഷ്ട്രപതിയുടെ സന്ദർശനം ചരിത്ര സംഭവമാക്കാനുള്ള തയ്യാറെടുപ്പിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. രാഷ്ട്രപതിയെ വരവേൽക്കാനുള്ള എല്ലാ ഒരുക്കങ്ങളും തിരുവിതാംകൂർ ദേവസ്വം ബോർഡ് ആരംഭിച്ചു കഴിഞ്ഞു.
രാഷ്ട്രപതിക്ക് ദർശനത്തിനും വിശ്രമത്തിനുമുള്ള ക്രമീകരണങ്ങളാണ് ദേവസ്വം ബോർഡ് ഒരുക്കുന്നത്. പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത് സന്നിധാനത്ത് ക്യാമ്പ് ചെയ്താണ് ഒരുക്കങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.
സന്നിധാനം, മരക്കൂട്ടം, പമ്പ, നിലയ്ക്കൽ നിലയ്ക്കൽ എന്നിവിടങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങളും മറ്റ് ഒരുക്കങ്ങളും പുരോഗമിക്കുകയാണ്.
ഒക്ടോബർ 17 ന് തുലാമാസ പൂജകൾക്കായി ശബരിമല നട തുറക്കും. ഒക്ടോബർ 22 നാണ് രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം.