ശബരിമലയിൽ ഈ മണ്ഡലകാലത്ത് ദർശനത്തിന് എത്തിയത് 36 ലക്ഷത്തിലധികം തീർത്ഥാടകർ. 36,61258 ഭക്തരാണ് ഇത്തവണ ദർശനത്തിന് എത്തിയത്.
കഴിഞ്ഞ മണ്ഡലകാലത്തെ അപേക്ഷിച്ച് ഭക്തരുടെ എണ്ണത്തിൽ വൻവർദ്ധനവ്.
4,15667 ഭക്തർ ഇത്തവണ കൂടുതലായെത്തി. ഏറ്റവും കൂടുതൽ ഭക്തർ ദർശനത്തിന് എത്തിയത് നവംബർ 24ന്.
1,18866 ഭക്തരാണ് 24 ന് എത്തിയത്. കാനനപാതയായ പുല്ലുമേട് വഴി 1,30955 പേർ ഇത്തവണ ദർശനത്തിന് എത്തി.















































































