ന്യൂസ് അവതാരകന് പ്രജീഷ് കൈപ്പള്ളിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം ആവശ്യപ്പെടുന്നതായി പരാതി. അടിയന്തര സഹായം ആവശ്യപ്പെട്ട് 15,000 രൂപ മുതല്‍ 20,000 രൂപവരെയാണ് ആവശ്യപ്പെടുന്നത്. നിരവധി പേരുടെ ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് പണം ആവശ്യപ്പെട്ട് റിക്വെസ്റ്റ് ചെന്നു. പലരും സംശയം പ്രകടിപ്പിച്ച് റിക്വെസ്റ്റ് സ്വീകരിക്കാതെ പ്രജീഷുമായി ബന്ധപ്പെട്ടു. അടിയന്തര ആവശ്യമായാണ് പലരോടും പണം ചോദിച്ചിരിക്കുന്നത്. അടുത്തിടെ നിരവധി സെലിബ്രിറ്റികളുടെ പേരുപയോഗിച്ച് ഇത്തരത്തില്‍ പണം തട്ടാന്‍ ശ്രമം നടന്നിരുന്നു. താനുമായി ബന്ധപ്പെട്ട് വരുന്ന ഇത്തരത്തിലുള്ള റിക്വെസ്റ്റുകള്‍ അക്സെപ്റ്റ് ചെയ്യരുതെന്നും കണ്ടാലുടന്‍ 9562317582 എന്ന നമ്പരില്‍ ദയവായി അറിയിക്കണമെന്നും മാധ്യമ പ്രവര്ത്തകന് പ്രജീഷ് കൈപ്പള്ളി അഭ്യര്‍ത്ഥിച്ചു.