കോട്ടയം: ജില്ലാ പഞ്ചായത്തും യുവജനക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിക്കുന്ന കേരളോത്സവം കലാ/കായിക ജില്ലാതല മത്സരങ്ങൾ ജനുവരിയിൽ കോട്ടയത്ത് നടത്തും. കലാമത്സരങ്ങളിൽ വായ്പാട്ട്( ക്ലാസ്സിക്കൽ ഹിന്ദുസ്ഥാനി), മണിപ്പൂരി, കഥക്, ഒഡീസി, സിത്താർ, വീണ, ഗിത്താർ, ഹാർമോണിയം (ലൈറ്റ്), ഫ്‌ളൂട്ട് എന്നീ ഇനങ്ങളിൽ ജില്ലാതല മത്സരത്തിന് നേരിട്ട് എൻട്രി സ്വീകരിക്കും. 2026 ജനുവരി ഒന്നിന് 15 വയസ് തികഞ്ഞ 29 വയസ് കവിയാത്തവർ ജനുവരി 23 വൈകുന്നേരം അഞ്ചിനകം https://keralotsavam.com എന്ന വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ- 0481 2561105















































































