കൊച്ചി: ജലപാതയിലെ ഗതാഗത തടസം നീങ്ങിയതോടെ കൊച്ചി വാട്ടര്‍ മെട്രോയുടെ വൈറ്റില-കാക്കനാട് സര്‍വീസ് രാവിലെ 11ന് പുനഃരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഫാക്ടിന്റെ പ്ലാന്റില്‍ റോക്ക് ഫോസ്ഫേറ്റ് ഇറക്കി തിരിച്ചു പോരുകയായിരുന്ന ബാര്‍ജ് പോളപ്പായലില്‍ കുടുങ്ങിയത്.
ഇതോടെ കഴിഞ്ഞ മൂന്ന് ദിവസമായി വൈറ്റില-കാക്കനാട് റൂട്ടിൽ വാട്ടർ മെട്രോ സര്‍വീസ് മുടങ്ങിയിരുന്നു.