മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ച് സർക്കാർ. വിവിധ വിഭാഗങ്ങളിലെ ആറ് സർക്കാർ ഡോക്ടർമാർ ബോർഡിൽ ഉണ്ട്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുമായി സംഘം ചർച്ചനടത്തും. ശ്വാസകോശത്തിലെ അണുബാധയെത്തുടർന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. തൽക്കാലം ഇവിടെ ചികിത്സ തുടരും. മന്ത്രി വീണാ ജോർജ് ആശുപത്രിയിലെത്തി ഉമ്മൻചാണ്ടിയെ സന്ദർശിച്ചു. ഇന്നലെ രാത്രിയാണ് ശ്വാസതടസ്സം നേരിട്ടതിനെത്തുടർന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
