വാശിയേറിയ പോരാട്ടത്തില്‍ മുന്‍ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെയാണ് ഗുകേഷ് പരാജയപ്പെടുത്തിയത്. 14ാം റൗണ്ട് പോരാട്ടത്തിലാണ് ഏഴര പോയിന്റെന്ന വിജയ സംഖ്യ ഗുകേഷ് തൊട്ടത്.
ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഗുകേഷ്. ലോക ചാമ്പ്യന്‍ പട്ടം ചൂടുമ്പോള്‍ ഗുകേഷിന്‍റെ പ്രായം 18 വയസ് മാത്രാമാണ്.
വിശ്വനാഥന്‍ ആനന്ദിന് ശേഷം ലോക ചെസ്സ് ചാമ്പ്യനാകുന്ന ഇന്ത്യന്‍ താരമാണ് ഗുകേഷ്.