കൊയിലാണ്ടി ഊരള്ളൂരിൽ പ്രവാസിയെ കൊടുവള്ളി സ്വർണ്ണക്കടത്ത് സംഘം തട്ടി കൊണ്ട് പോയതായി പരാതി. മാതോത്ത് മീത്തൽ മമ്മദിന്റെ മകൻ അ ഷറഫ് (35) നെ കൊടുവള്ളിയിൽ നിന്നും കാറിൽ എത്തിയ സംഘം തട്ടി കൊണ്ട് പോയെന്നാണ് പരാതി. അഷറഫ് വിദേശത്ത് നിന്നും സ്വർണ്ണം കൊണ്ട് വന്നിരുന്നു. ഇത് കൊടുവള്ളിയിൽ എത്തിച്ചില്ലന്ന ഭീഷണി ഉയർത്തി തോക്ക് ചൂണ്ടിയാണ് ജേഷ്ഠൻ നെ കൊണ്ട് പോയതെന്ന് സഹോദരൻ സിദ്ദിഖ് കൊയിലാണ്ടി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. സ്വർണ്ണക്കടത്ത് കാരിയറാണ് അഷറഫ് എന്ന് പോലീസ് സംശയിക്കുന്നു. വടകര എസ് പി യുടെ നിർദ്ദേശ പ്രകാരം ഡിവൈഎസ് പി കൊയിലാണ്ടി പോലീ സ് സ്റ്റേഷനിൽ എത്തി. ഊർജിത അന്വേഷണം തുടങ്ങി.