കൊച്ചി വാട്ടര്‍ മെട്രോയുടെ പുതിയതായി ഉദ്ഘാടനം ചെയ്ത റൂട്ടുകളില്‍ ഇന്ന് മുതല്‍ സര്‍വീസ് ആരംഭിക്കും.
മുളവുകാട് നോര്‍ത്ത്, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനെല്ലൂര്‍ എന്നീ നാല് പുതിയ ടെര്‍നമിനലുകള്‍ എത്തിയതോടെ വാട്ടര്‍ മെട്രോയ്ക്ക് രണ്ടു റൂട്ടുകള്‍ കൂടിയാണ് സജ്ജമായത്.
9 ടെര്‍മിനല്‍ 5 റൂട്ടുകള്‍ 13 ബോട്ടുകള്‍ എന്നിവയാണ് പുതിയതായി നാടിന് സമര്‍പ്പിച്ചിരിക്കുന്നത്.
വ്യാഴാഴ്ച ഏലൂര്‍ മെട്രോ സ്റ്റേഷനില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുതിയ നാല് ടെര്‍മിനലുകള്‍ നാടിന് സമര്‍പ്പിച്ചത്.
യാത്രയോടൊപ്പം കായല്‍ ഭംഗിയും ദ്വീപ് സൗന്ദര്യവും ആസ്വദിക്കാനാകുമെന്നതാണ് വാട്ടര്‍ മെട്രോയുടെ പ്രത്യേകത.
പുതിയ റൂട്ടുകള്‍ വന്നതോടെ ആളുകളും ഏറെ സന്തോഷത്തിലാണ്
പഠനവും ജോലിയും കഴിഞ്ഞ് മടങ്ങുന്ന ദ്വീപ് നിവാസികള്‍ക്ക് ഇനി നഗരക്കുരുക്കില്‍ ചുറ്റിവലയാതെ വീടണയാം.
20 മുതല്‍ 40 രൂപയാകും പുതിയ റൂട്ടിലെ ടിക്കറ്റ് നിരക്ക്.