ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ നിർണായക മൂന്നാം മത്സരം ഇന്ന്.ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. ഇന്ന് ഉച്ചയ്ക്ക് 1.30നാണ് മത്സരം. ആദ്യ മത്സരത്തിൽ ജയിച്ച് തുടങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തിൽ ഓസീസ് പേസാക്രമണത്തിൽ മുങ്ങി. സി.എസ്.കെയുടെ ഹോം ഗ്രൗണ്ടിലാണ് ഇന്നത്തെ ഇന്ത്യ- ഓസ്ട്രേലിയ മൂന്നാം ഏകദിനം നടക്കുന്നത്.
