കൊച്ചി: സ്വപ്‌ന സുരേഷിൻ്റെ ആരോപണങ്ങൾ മുഖവിലക്കെടുക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.സ്വപ്നയുടെ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമുണ്ട്. വിജേഷ് പിള്ള എന്നൊരു ആളെ തനിക്ക് അറിയില്ല. സ്വപ്ന പറഞ്ഞ പേര് തന്നെ തെറ്റാണ്. സ്വപ്നക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു. 'സ്വപ്‌നയുടെ ആരോപണങ്ങളെ നിയമപരമായി നേരിടും. ഞങ്ങള്‍ വളരെ ആവേശത്തിലാണ്. കേസ് കൊടുക്കാന്‍ ഒന്നല്ല, ആയിരം നട്ടെല്ലുണ്ട്. ആരും ആരെയും ഭയപ്പെടുത്തിയിട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു. കണ്ണൂർ ജില്ലയിൽ പിള്ളമാരില്ല. പേര് പോലും തെറ്റായിട്ടാണ് പറഞ്ഞത്. സ്വപ്നയുടെ ആരോപണത്തില്‍ പറഞ്ഞ പേരല്ല മാധ്യമങ്ങള്‍ നല്‍കിയത്. തുടക്കത്തിലേ പൊട്ടിയ തിരക്കഥയായിരുന്നു സ്വപ്‌നയുടേത്. തിരക്കഥയുണ്ടാക്കുമ്പോൾ ശക്തമായ തിരക്കഥ ഉണ്ടാക്കണം. ഇത് ജാഥയെ തകര്‍ക്കാന്‍ വേണ്ടിയുള്ള ആസൂത്രിത ശ്രമമാണ്. ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളും. ഈ തിരക്കഥ കൊണ്ടൊന്നും ഞങ്ങള്‍ തകരില്ല'.- അദ്ദേഹം പറഞ്ഞു.
