ജിയോ 5G തൃശൂരും, കോഴിക്കോട് നഗരത്തിലും സേവനം ആരംഭിച്ചു.കേരളത്തിൽ കൊച്ചി,തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ 5g സേവനങ്ങൾ ആരംഭിച്ചതിനു പിന്നാലെയാണ് തൃശൂർ, കോഴിക്കോട് മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചത്. 5g സേവനങ്ങൾ ലഭിക്കാൻ ഉപഭോക്താക്കൾ അവരുടെ സിം കാർഡുകൾ മറ്റേണ്ടതില്ല. 5g പിന്തുണയ്ക്കുന്ന ഫോണിൽ പോസ്റ്റ് പെയ്ഡ് കണക്ഷനോ അടിസ്ഥാന പ്രീപെയ്ഡ് റീച്ചാർജായ 239 രൂപയോ, അതിനു മുകളിലുള്ള റീചാർജോ ഉണ്ടായിരിക്കണം.കൂടാതെ ഉപഭോക്താവ് 5g കവറേജുള്ള സ്ഥലത്താണ് കൂടുതൽ സമയമെങ്കിൽ ജിയോ വെൽകം ഓഫർ ലഭിക്കാനുള്ള അർഹതയുണ്ടായിരിക്കും.
